വേങ്ങരയിൽ എൽഡിഎഫ് ജയിക്കുമെന്ന് വി.എസ് അച്യുതാനന്ദൻ. തിരഞ്ഞെടുപ്പ് പരിപാടികൾക്ക് മുൻപ് കോട്ടക്കൽ ആര്യവൈദ്യശാലയിൽ ഡോ. പി.കെ വാര്യർക്കൊപ്പം ഉച്ചയൂണിനെത്തിയതായിരുന്നു വി.എസ് കൊട്ടക്കൽ തറവാടിന്റെ അകത്തളത്തിൽ പ്രൗഢി വിളിച്ചോതുന്ന ചുവരുകൾക്കരികെ പത്മശ്രീ പി.കെ വാരിയർ തന്റെ സുഹൃത്ത് വി എസിന്റെ വരവിനായി കാത്തിരിക്കുകയായിരുന്നു. പറഞ്ഞ സമയത്തു തന്നെ വി എസ് എത്തി. തടികുറയാൻ എന്താണ് മാർഗമെന്ന് വൈദ്യരോട് വിഎസ് ആരാഞ്ഞു.വേങ്ങരയിൽ എത്തുന്ന നേതാക്കന്മാരിൽ പലരും രാഷ്ട്രീയഭേദമില്ലാത്ത കോട്ടക്കലെത്തിയെ മടങ്ങാറുള്ളു.
Advertisement