കൊച്ചിയില്‍ കനത്ത മഴ. ഇന്നലെ രാത്രിയോടെ ആരംഭിച്ച ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. തമ്മനം, മരട്, സൗത്ത് റയില്‍വേ സ്റ്റഷന് സമീപമുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ വെള്ളം കയറി. സ്റ്റേഡിയത്തിനുസമീപമുള്ള റോഡുകളിലും ചെറിയ വെള്ളക്കെട്ടുണ്ട്. ചിലയിടങ്ങളില്‍ ഓടകള്‍ നിറഞ്ഞൊഴുകി.
Advertisement