രാജ്യത്തെ പാവങ്ങൾക്ക് താങ്ങാവുന്ന നിലയിലേക്ക് ചികിത്സാചെലവ് ഏകീകരിക്കാനുള്ള പ്രവർത്തനങ്ങളിലാണ് കേന്ദ്രസർക്കാരെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജന്മനാടായ വഡ്നഗറിൽ മെഡിക്കൽ കോളേജ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രധാനമന്ത്രിയായ ശേഷം, ആദ്യമായി ജന്മനാട്ടിലെത്തിയ മോദിക്ക് ഉജ്ജ്വല സ്വീകരണമാണ് പാർട്ടി പ്രവർത്തകർ ഒരുക്കിയത്. ഗുജറാത്തിൽ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ രണ്ടുദിവസത്തെ സന്ദർശനമാണ് മോദി നടത്തുന്നത്. ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് അദ്ദേഹം ഗുജറാത്തിലെത്തുന്നത്.
Advertisement