അണ്ടര്‍ 17 ലോകകപ്പില്‍ ഗ്രൂപ്പ് എഫിലെ ആദ്യ മല്‍സരത്തില്‍ ഇംഗ്ലണ്ട് ഇന്ന് ചിലെയെ നേരിടും. വൈകീട്ട് അഞ്ചിന് കൊല്‍ക്കത്തയിലാണ് മല്‍സരം. രാത്രി എട്ടിന് നടക്കുന്ന രണ്ടാം മല്‍സരത്തില്‍ ഇറാഖാണ് മെക്സിക്കോയുടെ എതിരാളി.
യുവേഫ അണ്ടര്‍ 17 റണ്ണറപ്പുകളായ ഇംഗ്ലണ്ട് കിരീട സാധ്യത കല്പിക്കുന്ന ടീമുകളിലൊന്നാണ്. മികച്ച ആക്രമണ നിരയുളള ഇംഗ്ലണ്ട് ഡോട്മുണ്ട് താരം സാഞ്ചോയെ മുന്‍നിര്‍ത്തിയാകും തന്ത്രങ്ങള്‍ മെനയുക. മികച്ച മധ്യനിരയും ടീമിന്റെ കരുത്താണ്. 4 തവണ കൗമാരപ്പോരിലെത്തിയ ചിലെയുടെ തലവേദന പ്രതിരോധത്തിലാണ്. ഇംഗ്ലണ്ടിന്റെ മുന്നേറ്റ നിരയെ പിടിച്ച് കെട്ടുന്നതില്‍ ചിലെ വിയര്‍ക്കുമെന്നുറപ്പ്.
ഇറാഖും മെക്സിക്കോയും തമ്മിലുള്ള പോരാട്ടമാകും സാള്‍ട്ട് ലേക്കിലെ ആദ്യ ഗ്ലാമര്‍ പോരാട്ടം. കൗമാരപ്പോരിന്റെ വന്‍കരാ ചാംപ്യന്മാരായാണ് ഇരു ടീമുകളുംലോകകപ്പിനെത്തുന്നത്. മധ്യനിരയില്‍ ഒത്തിണക്കം വീണ്ടെടുത്താല്‍ ഇറാഖിന് കളി എളുപ്പമാകും. ക്യാപ്റ്റന്‍ സൈഫ് ഖാലിദാണ് ശ്രദ്ധേയ താരം. രണ്ട് വട്ടം ചാംപ്യരായ മെക്സിക്കോ മികച്ച നിരയുമായാണ് മല്‍സരത്തിനെത്തുന്നത്. ജയ്റോ ടോറസാണ് ശ്രദ്ധേയ താരം.