ഡല്‍ഹിയിലെ എ.കെ.ജി സെന്ററിലേക്കുള്ള മാര്‍ച്ചില്‍ അമിത് ഷാ പങ്കെടുത്തില്ല. മാര്‍ച്ച് ഉദ്ഘാടനംചെയ്ത് പ്രസംഗിച്ചശേഷം തിരിച്ചുപോയി. കേരളത്തിലെ രാഷ്ട്രീയ അതിക്രമങ്ങള്‍ ഉയര്‍ത്തിക്കാട്ടി രാജ്യവ്യാപകമായി ബി.ജെ.പി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് മാര്‍ച്ച്. കേന്ദ്രമന്ത്രിമാരും മുതിര്‍ന്ന ബി.ജെ.പി നേതാക്കളും മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ എ.കെ.ജി ഭവനില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്്. കേരളത്തിലെ ആര്‍എസ്എസ് അക്രമങ്ങള്‍ ചൂണ്ടിക്കാട്ടി ബി.ജെ.പി ആസ്ഥാനത്തേക്ക് സി.പി.എമ്മും നാളെ മാര്‍ച്ച് നടത്തുന്നുണ്ട്.
Advertisement