തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന രഞ്ജിട്രോഫി ക്രിക്കറ്റിൽ രണ്ടാം ദിവസം കളി അവസാനിക്കുമ്പോൾ കേരളത്തിന് ഒന്നാം ഇന്നിംങ്സിൽ 48 റൺസിന്റ ലീഡ്. ജലജ് സക്സേനയുടെ ഒാൾറൗണ്ട് മികവാണ് കേരളത്തെ മുന്നിലെത്തിച്ചത്. കേരളം എട്ടുവിക്കറ്റ് നഷ്ടത്തിൽ 250 റൺസെടുത്തു. മുഹമ്മദ് അസഹ്റുദീൻ അര്‍ധസെഞ്ച്വറി നേടി. നേരത്തെ ജാർഖണ്ഡിന്റ ആറുവിക്കറ്റുകൾ വീഴ്ത്തിയ സക്സേന 47 റൺസുമായി ക്രീസിലുണ്ട്. സഞ്ജു വി സാംസൺ 11 റൺസിനും, രോഹൻ പ്രേം 19 റൺസിനും ക്യാപ്റ്റൻ സച്ചിൻബേബി 17 റൺസിനും പുറത്തായി. ജാർഖണ്ഡിന് വേണ്ടി സണ്ണി ഗുപ്ത ആറു വിക്കറ്റെടുത്തു. ജാർഖണ്ഡിന്റ ഒന്നാം ഇനങ്സ് 202 റൺസിന് അവസാനിച്ചിരുന്നു.
Advertisement