ജി.എസ്.ടി കൗണ്‍സിലിന്റെ പുതിയ പരിഷ്ക്കാരങ്ങള്‍ ചരക്കുസേവന നികുതി കൂടുതല്‍ ലളിതമാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ താല്പര്യവും രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ച ത്വരിതപ്പെടുത്തണമെന്നുമുളള സര്‍ക്കാരിന്റെ നയത്തോട് ചേര്‍ന്നുനില്‍ക്കുന്നതുമാണ് കൗണ്‍സിലിന്റെ തീരുമാനങ്ങള്‍. വിവിധ മേഖലകളില്‍ നിന്നുളള പ്രതികരണങ്ങള്‍ ഉള്‍ക്കൊണ്ട് തീരുമാനങ്ങളെടുത്ത കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റിലെയും കൗണ്‍സിലിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. അതേസമയം ജി.എസ്.ടിയിലെ മാറ്റങ്ങള്‍ തീര്‍ത്തും പരിമിതമാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. വളരെ വൈകിയാണ് തീരുമാനങ്ങള്‍ വന്നിരിക്കുന്നത്. ഇതിലുമേറെ ഘടകങ്ങളില്‍ ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാനുണ്ടെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.
Advertisement