അണ്ടർ 17 ലോകകപ്പിൽ ഗിനിയയെ ഇറാന് ഒന്നിനെതിരെമൂന്ന് ഗോളിന് തോല്‍പ്പിച്ചു. 55 ാം മിനിറ്റില്‍ ഇറാനാണ് ഗോള്‍ വേട്ട തുടങ്ങിയത്. ഇറാന് താരത്തെ ബോക്സിനുള്ളില്‍ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനല്‍റ്റി മുഹമ്മദ് ഷരീഫി വലയിലെത്തിച്ചതോടെ ഇറാന്റെ ഗോള്‍ നില രണ്ടായി ഉയര്‍ന്നു. 90ാം മിനിട്ടില്‍ സയിദ് കരീം ഇറാന്റെ മൂന്നാമത്തെ ഗോളും നേടി. ഇന്‍ജുറി ടൈമിലാണ് ഗിനിയ ആശ്വാസ ഗോള്‍ നേടിയത്. മല്‍സരത്തില്‍ ഗിനിയ താരം കമറ റെഡ് കാര്‍ഡ് കണ്ട് പുറത്തായി
കൊച്ചിയില്‍ നടക്കുന്ന ഗ്രൂപ്പ് ഡിയിലെ രണ്ടാം മല്‍സരത്തില്‍ നൈജര്‍ ഉത്തരകൊറിയയെ ഒരു ഗോളിന് തോല്‍പ്പിച്ചു. 59 ാം മിനിട്ടില്‍ സലിം അബ്ദുറഹ്മാനാണ് നൈജറിനായി ഗോള്‍ നേടിയത്.