ഹാദിയ കേസ് എൻഐഎയ്ക്കു വിടേണ്ടെന്ന നിലപാട് സുപ്രീം കോടതിയിൽ അറിയിക്കുക വഴി സംസ്ഥാന സർക്കാർ ഭീകരവാദികൾക്കു മുന്നിൽ മുട്ടുമടക്കിയെന്നു കുമ്മനം രാജശേഖരൻ. വേങ്ങരയിലെ നാലു വോട്ടിനു വേണ്ടി നിലത്തിഴയുന്ന സിപിഎമ്മിനെയും സർക്കാരിനെയുമാണ് സുപ്രീം കോടതിയിൽ കണ്ടത്. ഹാദിയ കേസിലെ പ്രേമവും സ്നേഹവുമൊന്നുമല്ല എൻഐഎ അന്വേഷിക്കുന്നത്, സംഭവത്തിനു പിന്നിലെ ഭീകര ബന്ധമാണ്. ഭീകരവാദികളോട് എതിർപ്പുണ്ടെന്നു പറയുന്നവരാണ് ഇന്ന് അവർക്കു മുന്നിൽ സാഷ്ടാംഗം വീണതെന്നും കുമ്മനം പറഞ്ഞു. ജനരക്ഷ യാത്രയ്ക്കു നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
Advertisement