ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷായാത്രയ്ക്ക് പിന്തുണയുമായി ഡല്‍ഹിയിലെ സി.പി.എം ആസ്ഥാനത്തേക്ക് ബി.ജെ.പി ഡല്‍ഹി ഘടകം നടത്തുന്ന പ്രതിഷേധ മാര്‍ച്ച് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഉദ്ഘാടനം ചെയ്യും. ബി.ജെ.പി ഡല്‍ഹി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരി, ദേശീയ ഉപാധ്യക്ഷന്‍ ശ്യാം ത്സാജ്ഞു തുടങ്ങിയവും മാര്‍ച്ചിന് നേതൃത്വം നല്‍കും. ജനരക്ഷായാത്ര സമാപിക്കുന്ന പതിനേഴാം തീയതി വരെ എ.കെ.ജി ഭവനിലേക്ക് എല്ലാ ദിവസവും നടക്കുന്ന ബി.ജെ.പിയുടെ പ്രതിഷേധ മാര്‍ച്ചില്‍ മുതിര്‍ന്ന നേതാക്കളും കേന്ദ്രമന്ത്രിമാരും പങ്കെടുക്കുമെന്ന് ഡല്‍ഹി സംസ്ഥാന ഘടകം അറിയിച്ചു.
Advertisement