പീഡനത്തിനിരയായ കുഞ്ഞിനെ പരിശോധിച്ചില്ലെന്ന പരാതിയിൽ കോഴഞ്ചേരി ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തു. പോക്സോ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തത്.
പത്തനംതിട്ടയില്‍ പീഡനത്തിനിരയായ കുട്ടിയെ പരിശോധിക്കാതിരുന്ന ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കാമെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ നിയമോപദേശം തേടേണ്ട കാര്യമില്ലെന്നും പോക്സോ കോടതി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി.എ.ഹന്‍സലാഹ് മുഹമ്മദ് പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാനിയമം നൂറ്റിഅറുപത്താറ് - എ, നൂറ്റിഅറുപത്താറ് - ബി വകുപ്പുകളനുസരിച്ച് പൊലീസിന് കേസെടുക്കാം. നിയമോപദേശത്തിനായി പൊലീസ് തന്നെ സമീപിച്ചിരുന്നുവെന്നും ഹന്‍സലാഹ് മുഹമ്മദ് അറിയിച്ചു.