അണ്ടര്‍-17 ലോകകപ്പില്‍ ഇന്ത്യയ്ക്ക് തോല്‍വിയോടെ തുടക്കം. അമേരിക്ക മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യയെ തോല്‍പ്പിച്ചത്. പ്രതിരോധത്തിലൂന്നിക്കളിച്ച ഇന്ത്യയ്ക്ക് അമേരിക്കന്‍ ആക്രമണത്തെ ചെറുക്കാനായില്ല.
ആദ്യലോകകപ്പ് മല്‍സരത്തിനിറങ്ങിയ ഇന്ത്യ അമ്പരപ്പോടെയാണ് തുടങ്ങിയത്. ഗോള്‍കീപ്പര്‍ ധീരജ് സിങ്ങിന്റെ ധീരതയും തൃശൂരുകാരന് രാഹുലിന്റെ ഇടപെടലുകളും ഇല്ലായിരുന്നുവെങ്കില്‍ ഇതിലും കനത്തതാകുമായിരുന്നു തോല്‍വി ഭാരം.ജോഷ് സര്‍ജന്റിനെ ബോക്സിനുള്ളില്‍ വലിച്ചിട്ട ജിതേന്ദ്ര അമേരിക്കയുടെ ആദ്യ ഗോളിന് അവസരമൊരുക്കി. കോമള്‍ തട്ടാലും അനികേത് യാദവും മോശമല്ലാത്ത പ്രത്യാക്രമണങ്ങള്‍ക്ക് ശ്രമിച്ചെങ്കിലും ഗോളിലേക്കെത്തിയില്ല. 503ം മിനിട്ടില്‍ കോര്‍ണറിനിടെ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഡര്ക്കിന് അമേരിക്കന്‍ ലീഡ് രണ്ടാക്കി
ഗോളിയെ മാത്രം മുന്നില്‍ നിര്‍ത്തി അക്കിനോള അവസരം നഷ്ടമാക്കിയപ്പോള്‍ ഇന്ത്യ ആശ്വാസം കൊണ്ടെങ്കിലും ഉടന്‍ തന്നെ മൂന്നാം ഗോള്‍ വീണു.അവസാന മിനിട്ടുകളില്‍ പരമാവധി ശ്രമിച്ചു. ഒരിക്കല്‍ ഗോള്‍പോസ്റ്റും തടസം നിന്നു. ഫൈനല്‍ വിസിലില്‍ നിരാശയായിരുന്നു ഫലമെങ്കിലും ലോകവേദിയില്‍ പൊരുതിനിന്ന ടീമിന് അഭിമാനിക്കാം.