കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെയുള്ള യുഡിഎഫിന്റെ രാപ്പകൽ സമരം ഇന്ന് സമാപിക്കും. സെക്രട്ടേറിയറ്റിന് മുന്നിൽ രാവിലെ പത്തിന് മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള സമാപന യോഗം ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് എം എം ഹസൻ ഉൾപ്പടെയുള്ള നേതാക്കൾ രാത്രി മുഴുവൻ സെക്രട്ടേറിയറ്റിലെ സമരപ്പന്തലിൽ ഉണ്ടായിരുന്നു. എറണാകുളത്ത് എ എ അസീസും കോഴിക്കോട് ആര്യാടൻ മുഹമ്മദും സമാപന യോഗങ്ങൾ ഉദ്ഘാടനം ചെയ്യും.
Advertisement