പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ സർവനാശം വരുത്തിയെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. മോദിയുടെ അൻപത്തിയാറ് ഇഞ്ച് നെഞ്ചിന്റെ അവകാശവാദങ്ങൾ പൊളിഞ്ഞു. സാമ്പത്തികരംഗം ശരിയായ പാതയിലാണെന്നും അടിത്തറ ശക്തമാണെന്നും വാദിക്കുന്ന മോദി പകൽക്കിനാവ് കാണുകയാണ്. ജി എസ് ടി നടപ്പാക്കുന്നതിലെ പ്രശ്നങ്ങളെക്കുറിച്ച് താൻ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും മോദി അവഗണിക്കുകയായിരുന്നുവെന്നും രാഹുൽ അമേഠിയിൽ പറഞ്ഞു.
Advertisement