ലോകകപ്പ് യോഗ്യത മല്‍സരങ്ങളില്‍ ഇന്ന് കരുത്തരുടെ പോരാട്ടങ്ങള്‍. നിര്‍ണായക മല്‍സരത്തില്‍ അര്‍ജന്റീന പെറുവിനെ നേരിടും. പോയിന്റ് പട്ടികയില്‍ അഞ്ചാമതുള്ള അര്‍ജന്റീനയ്ക്ക് ഇന്നത്തെ കളി നിര്‍ണായകമാണ്. പുലര്‍ച്ചെ അഞ്ച് മണിക്കാണ് മല്‍സരം. മറ്റൊരു മല്‍സരത്തില്‍ കരുത്തരായ ബ്രസീല്‍ ബൊളീവിയയെ നേരിടും. പുലര്‍ച്ചെ 1.30 നാണ് മല്‍സരം. ഇക്വഡോറാണ് ചിലെയുടെ എതിരാളി. യൂറോപ്പില്‍ നിന്നുള്ള പോരാട്ടങ്ങളില്‍ നിലവിലെ ചാംപ്യന്‍ ജര്‍മനി നോര്‍ത്തേണ്‍ അയര്ലന്റിനേ നേരിടും. രാത്രി 12.15 നാണ് മല്‍സരങ്ങള്‍.
Advertisement