E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:38 AM IST

Facebook
Twitter
Google Plus
Youtube

അണ്ടര്‍ 17 ലോകകപ്പിന്റെ അന്തിമഘട്ട ടിക്കറ്റ് വില്‍പന ഇന്ന് തുടങ്ങും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അണ്ടര്‍ 17 ലോകകപ്പിന്റെ അന്തിമഘട്ട ടിക്കറ്റ് വില്‍പന ഇന്ന് തുടങ്ങും. സ്പെയിന്‍ ബ്രസീല്‍ മല്‍സരത്തിന്റെ ഏതാനും ടിക്കറ്റുകളും നാലാംഘട്ടത്തില്‍ വില്‍പനയ്ക്കുണ്ട്. മൂന്നാം ഘട്ടത്തില്‍ വില്‍പനയ്ക്കുവച്ച എല്ലാ മല്‍സരങ്ങളുടേയും ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നിരുന്നു. 

നാലു ഘട്ടങ്ങളായാണ് അണ്ടര്‍ 17 ലോകകപ്പിന്റെ ടിക്കറ്റുകള്‍ വില്‍പനയ്ക്കുവച്ചത്. ആദ്യഘട്ടത്തില്‍ അറുപത് ശതമാനം ഡിസ്കൗണ്ടോടെയായിരുന്നു ടിക്കറ്റ് വില്‍പന. രണ്ടാം ഘട്ടത്തില്‍ അന്‍പതു ശതമാനവും, മൂന്നാം ഘട്ടത്തില്‍ 25 ശതമാനവും ഡിസ്കൗണ്ടോടെ വില്‍പന നടത്തി. ഈമാസം ഏഴിനു നടക്കുന്ന ബ്രസീല്‍ സ്പെയിന്‍ മല്‍സരത്തിന്റെ വില്‍പനയ്ക്കുവച്ച എല്ലാ ടിക്കറ്റുകളും വിറ്റുതീര്‍ന്നിരുന്നു. ടിക്കറ്റ് വില്‍പനയുടെ നാലാംഘട്ടമാണ് ഇന്നാരംഭിക്കുന്നത്. ലോകകപ്പിലെ ഏറ്റവും ആവേശകരമായ മല്‍സരമായിരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ബ്രസീല്‍ സ്പെയിന്‍ മല്‍സരത്തിന്റേതടക്കം എല്ലാ മല്‍സരങ്ങളുടേയും നിശ്ചിത ശതമാനം ടിക്കറ്റുകള്‍ ഇന്നുമുതല്‍ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിനു മുന്നിലെ കൗണ്ടറില്‍ വില്‍പനയ്ക്കു വയ്ക്കും. മല്‍സരത്തിന് ഒരുദിവസം മാത്രം ശേഷിക്കെ കഠിനപരിശീലനത്തിലാണ് കൊച്ചിയിലെത്തിയ ടീമുകള്‍. ബ്രസീല്‍ പനമ്പിള്ളി നഗര്‍ സ്കൂള്‍ ഗ്രൗണ്ടില്‍ വൈകിട്ട് അഞ്ചര മുതല്‍ ഏഴര വരെ പരിശീലനം നടത്തി. മഹാരാജ് കോളജ് ഗ്രൗണ്ടില്‍ രാവിലെ 10.30 മുതല്‍ 12.30 വരെയായിരുന്നു സ്പെയിന്റെ പരിശീലനം. ഉത്തര കൊറിയന്‍ ടീം വൈകിട്ട് അഞ്ചുമതല്‍ ഏഴുവരെ മഹാരാജാസ് ഗ്രൗണ്ടില്‍ പരിശീലനം നടത്തി. ഫോര്‍ട്ട്കൊച്ചി വെളി ഗ്രൗണ്ടില്‍ രാത്രി എട്ടുമുതലായിരുന്നു നൈജര്‍ ടീമിന്റെ പരീശീലനം.