ഇന്ധനവിലക്കയറ്റം നേരിടാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറയ്ക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വിലക്കയറ്റം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. നികുതിയുടെ പേരില്‍ സര്‍ക്കാര്‍ ജനത്തെ പിഴിയുകയാണ്. കേന്ദ്ര,സംസ്ഥാന സർക്കാരുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള യു.ഡി.എഫിന്റെ രാപ്പകൽ സമരം തൃശൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു രമേശ് ചെന്നിത്തല. നരേന്ദ്ര മോദിയെ കാണുമ്പോള്‍ കവാത്ത് മറക്കുന്ന സര്‍ക്കാരാണ് കേരളത്തിലെന്ന് വി.എം. സുധീരന് പറഞ്ഞു.
ഇന്ധനവില കുറയ്ക്കണമെന്ന് ഒരിക്കല്‍പ്പോലും കേന്ദ്രത്തോട് ആവശ്യപ്പെടാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും രാപകല്‍ സമരം കൊച്ചി വൈറ്റിലയില്‍ ഉദ്ഘാടനം ചെയ്ത് സുധീരന് ആരോപിച്ചു. തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നില്‍ നടക്കുന്ന രാപകല്‍ സമരം കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന് ഉദ്ഘാടനം ചെയ്തു. പെട്രോള്‍ വില വര്‍ധനയുടെ പേരില്‍ കേന്ദ്രവും കേരളവും തമ്മില്‍ ചക്കളത്തിപോരാട്ടമാണെന്ന് എം.എം ഹസന് പരിഹസിച്ചു.
ഹര്‍ത്താലിനെ വിമര്‍ശിക്കുന്നവര്‍ യു.ഡി.എഫിനെ മാത്രമാണ് വിമര്‍ശിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സി.പി.എം ഹര്‍ത്താല്‍ നടത്തുമ്പോള്‍ ആര്‍ക്കും പ്രശ്നമില്ല. യു.ഡി.എഫ് നടത്തുമ്പോള്‍ പാപമെന്നാണ് നിലപാട്. 13ന് കൊച്ചിയില്‍ ലോകകപ്പ് ഫുട്ബോള്‍ മല്‍സരം നടക്കുന്നത് അറിയാതെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതെന്നും രമേശ് ചെന്നിത്തല തൃശൂരില്‍ പറഞ്ഞു.