അണ്ടർ 17 ലോകകപ്പ് ഫുട്ബോളിനെ വരവേൽക്കാൻ മലയാള മനോരമ ഒരുക്കിയ സോക്കർ എക്സ്പ്രസ് ഇന്നുമുതൽ നാടുചുറ്റും. മലയാള മനോരമ കൊച്ചി ഓഫീസിൽ രാവിലെ 11.30നു നടന്ന ചടങ്ങിൽ ഒളിംപിക്സ് ഫുട്ബോൾ താരമായിരുന്ന ഒ.ചന്ദ്രശേഖരൻ സോക്കർ എക്സ്പ്രസ് ഫ്ളാഗ് ഓഫ് ചെയ്തു. ഫാമിലി ഫുട്ബോൾ ഫെസ്റ്റ് ഒഫിഷ്യൽ തീം സോങിന്റെ പ്രകാശനം ലോകകപ്പ് തയാറെടുപ്പുകൾക്കുള്ള നോഡൽ ഓഫിസറായ മുഹമ്മദ് ഹനീഷ് നിർവഹിച്ചു. സോക്കർ എക്സ്പ്രസ് എത്തുന്ന സ്ഥലങ്ങളിൽ സ്പോട്ട് ക്വിസ് മൽസരങ്ങളും വലിയ മൈതാനങ്ങളിൽ സ്പോട്ട് കിക്ക് മൽസരങ്ങളും നടക്കും. ബംപർ സമ്മാനത്തിനുള്ള കൂപ്പണുകളും ലഭിക്കും.ദിവസവും നൂറിലേറെ സമ്മാനങ്ങൾ സോക്കർ എക്സ്പ്രസ് വഴി നൽകും. ഈ മാസം 13 വരെ ജില്ലയിൽ പ്രയാണം തുടരും.
Advertisement