ജനരക്ഷായാത്ര കേരളത്തിനെതിരെയല്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കേരളത്തിലെ സര്‍ക്കാരിനെതിരെയാണ് ബി.ജെ.പിയുടെ യാത്ര. അണികള്‍ നഷ്ടപ്പെടുന്നതാണ് സി.പി.എമ്മിനെ അസ്വസ്ഥമാക്കുന്നത്. അമിഷ്ഷായുടെ അഭാവത്തില്‍ പതിനൊന്നേകാലോടെ മമ്പറത്തുനിന്ന്് കുമ്മനത്തിന്റെ നേതൃത്വത്തില്‍ പദയാത്ര തുടങ്ങി. പിണറായി വഴി തലശേരിയിലേക്ക് ഇന്ന് 12 കിലോ മീറ്ററാണ് ജനരക്ഷായാത്രയുടെ ഭാഗമായുളള പദയാത്ര.
Advertisement