ജഡ്ജിമാര്‍ സര്‍ക്കാരുകള്‍ക്ക് അനുകൂലമാണെന്ന സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണത്തിനെതിരെ സുപ്രീംകോടതിയുടെ വിമര്‍ശനം. കോടതിനടപടികള്‍ നേരില്‍ കണ്ട് മനസിലാക്കാതെയാണ് വ്യാപകപ്രചാരണം നടക്കുന്നത്. മുതിര്‍ന്ന അഭിഭാഷകര്‍ പോലും കോടതികളെ വിവാദത്തിലേക്ക് വലിച്ചിഴക്കുകയാണെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് നിരീക്ഷിച്ചു. മാനഭംഗമടക്കം ഗുരുതരകുറ്റങ്ങള്‍ ഉള്‍പ്പെട്ട കേസുകളില്‍ ജനപ്രതിനിധികള്‍ മോശം പരാമര്‍ശം നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട ഹര്‍ജി ഭരണഘടനാബെഞ്ചിന് കൈമാറവേയാണ് കോടതിയുടെ പരാമര്‍ശം.
Advertisement