2017 ലെ മികച്ച ഗോളിനുള്ള ഫിഫ പുസ്കാസ് പുരസ്കാരത്തിന്റെ അന്തിമ പട്ടിക ഫിഫ പ്രഖ്യാപിച്ചു. പത്ത് ഗോളുകളാണ്് അന്തിമപട്ടികയിലുള്ളത്. യുവേഫ ചാംപ്യന്‍സ് ലീഗില്‍ മികച്ച ഗോളായി തിരഞ്ഞെടുത്ത യുവന്റസ് താരം മരിയോ മാന്‍സൂകിച്ചിന്റെ ഗോളും പട്ടികയിലുണ്ട്. റയലിനെതിരെ ഫൈനലിലായിരുന്നു മാന്‍സൂകിച്ചിന്റെ മിന്നും ഗോള്‍. ഫിഫ അണ്ടര്‍ 17 വനിത ലോകകപ്പില്‍ കാമറൂണിനെതിരെ വെനസ്വലെയുടെ ഡെയ്ന കസ്റ്റല്ലനൊസ് നേടിയ ഗോളും പട്ടികയില്‍ ഇടം നേടി . പുരസ്കാരം ഈമാസം 23 ന് ലണ്ടനില്‍ പ്രഖ്യാപിക്കും.
Advertisement