കാറ്റിലോണിയന്‍ നേതാക്കളെ കുറ്റപ്പെടുത്തി സ്പെയിന് രാജാവ് ഫിലിപ്പി ആറാമന്‍. നിയമവിരുദ്ധമായാണ് ഹിതപരിശോധന നടന്നതെന്നും ആയിരക്കണക്കിനാളുകള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചത് തെറ്റായിപ്പോയി എന്നും ചൂണ്ടികാണിച്ചായിരുന്നു സ്പെയിന് രാജാവിന്റെ വിമര്‍ശനം. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ സ്പെയിനില്‍നിന്നും സ്വതന്ത്രമാക്കുമെന്ന് കാറ്റിലോണിയ. ഞായറാഴ്ച്ചയാണ് കാറ്റിലോണിയയില്‍ ഹിതപരിശോധന നടന്നത്. ഹിതപരിശോധനക്കു ശേഷമുള്ള കാറ്റിലോണിയന്‍ പ്രസിഡന്റ് കാര്‍ലെസ് പുജിമോറ്റിന്റെ ആദ്യ സംഭാഷണത്തില്‍ ഇയാഴ്ച്ച അവസാനത്തോടെ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചുതുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.
Advertisement