അരിയില്‍ ഷുക്കൂര്‍ വധക്കേസ് സിബിഐക്ക് വിട്ടുകൊണ്ട് ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ അനാവശ്യമെന്ന് സുപ്രീംകോടതി. സ്വയംപ്രഖ്യാപിത രാഷ്ട്രീയഗുണ്ടകള്‍ വിളയാടുമ്പോള്‍ കോടതിക്ക് കണ്ണടയ്ക്കാനാകില്ല തുടങ്ങിയ ഹൈക്കോടതി പരാമര്‍ശങ്ങള്‍ വിചാരണയെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് ജസ്റ്റിസ് കുര്യന് ജോസഫും ആര്.ബാനുമതിയും അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. സിബിഐ അന്വേഷണത്തിനെതിരെ സിപിഎം നേതാവ് പി.ജയരാജന് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഷുക്കൂര്‍ കേസില്‍ മുന്‍ ഡി.ജി.പി.ടി.പി.സെന്‍കുമാര്‍ രാഷ്ട്രീയമോഹം വച്ച് പെരുമാറിയെന്ന് ജയരാജന്റെ ഹര്‍ജിയില്‍ ആരോപിച്ചു. പൊലീസ് ഉദ്യോഗസ്ഥര്‍ രാഷ്ട്രീയം കളിക്കുന്നത് തടയാന്‍ കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ടു. ഹര്‍ജിയില്‍ സുപ്രീംകോടതി സിബിഐക്ക് നോട്ടീസയച്ചു.
Advertisement