സുരക്ഷ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മൂന്ന് ദിവസത്തെ അമേഠി സന്ദര്‍ശനം ഇന്ന് ആരംഭിക്കും.ഉല്‍സവ ദിനങ്ങളായതിനാല്‍ രാഹുല്‍ ഗാന്ധിക്ക് ആവശ്യത്തിന് സുരക്ഷ ഒരുക്കാന്‍ സാധിക്കില്ലെന്നും മണ്ഡല സന്ദര്‍ശനം മാറ്റിവയ്ക്കണമെന്നും ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടത് നേരത്തെ വിവാദമായിരുന്നു. കോണ്‍ഗ്രസിന്റെ കടുത്ത വിമര്‍ശനത്തിനൊടുവിലാണ് സന്ദര്‍ശനാനുമതി ലഭിച്ചത്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്ര മന്ത്രി സ്മൃതി ഇറാനി എന്നിവരും ഇതേ ദിവസങ്ങളില്‍ അമേഠിയില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം ബിജെപി നേതാക്കളുടെ സന്ദര്‍ശനത്തിന് തിരിച്ചടിയാകുമെന്ന് ഭയന്നാണ് അനുമതി നിഷേധിച്ചതെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം.
Advertisement