നിര്‍മല്‍ കൃഷ്ണ ബാങ്ക് തട്ടിപ്പ്: അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ഡിജിപി ലോക്നാഥ് ബെഹ്റ തമിഴ്നാട് പൊലീസ് മേധാവിക്ക് കത്തയച്ചു. നിക്ഷേപകരില്‍ നിന്ന് 600 കോടി രൂപ നിര്‍മല്‍ കൃഷ്ണ ബാങ്കുടമ തട്ടിയെടുത്തെന്നാണ് കേസ്.
നിര്‍മല്‍ കൃഷ്ണ ബാങ്ക് തട്ടിപ്പുകേസില്‍ അന്വേഷണം വിപുലമാക്കാന്‍ തമിഴ്നാട് പൊലീസിന്റെ സഹായം തേടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ചെന്നൈയില്‍ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഈ ആവശ്യം ഉന്നയിച്ചെന്ന് പിണറായി വിജയന് പറഞ്ഞിരുന്നു.