ഫ്രാന്‍സില്‍ ഭീകരവിരുദ്ധ നിയമം നിലവില്‍വന്നു. മനുഷ്യാവകാശപ്രവര്‍ത്തകരുടെ എതിര്‍പ്പിനിടെയാണ് പാര്‍ലമെന്റ് ബില്‍ പാസാക്കിയത്. നിയമം നടപ്പാക്കിയതിലൂടെ പൊലീസിന് മുന്‍കൂര്‍ വാറന്റില്ലാതെ രാത്രിയിലും വീടുകളില്‍ പരിശോധന നടത്താനും സംശയിക്കുന്നവരെ അറസ്റ്റ് ചെയ്യാനും സാധിക്കും. ജോലിയിടങ്ങളിലെ ഒത്തുകൂടലുകള്‍ക്കും നിയമം തടസമാകും. ഭീകരാക്രമങ്ങള്‍ രാജ്യത്ത് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നീക്കം. നിയമം പൗര സ്വാതന്ത്രത്തേയും മതസ്വാതന്ത്രത്തെയും പ്രതികൂലമായി ബാധിക്കുമെന്നും,, അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലവില്‍വരുമെന്നും മനുഷ്യവകാശ സംഘടനകള്‍ അഭിപ്രായപ്പെട്ടു.
Advertisement