കമ്യൂണിസ്റ്റ് പാര്‍ട്ടി ശക്തിപ്രാപിച്ചതുമുതല് കേരളം രക്തക്കളമായെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ. ബംഗാളിലും ത്രിപുരയിലും സമാനമായ അവസ്ഥയാണെന്നും മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരില്‍ 84 ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്നും അമിത്ഷാ പറഞ്ഞു. മനുഷ്യാവകാശത്തിന്റെ വക്താക്കള്‍ എന്തുകൊണ്ട് കേരളത്തിലെ അക്രമം കാണുന്നില്ലെന്നും അമിത്ഷാ ചോദിച്ചു.
ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്രയുടെ ഉദ്ഘാടനം കണ്ണൂര്‍ പയ്യന്നൂരിൽ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിര്‍വഹിച്ചു. യാത്രയുടെ ഭാഗമായി ഒരുക്കിയ ചിത്ര പ്രദര്‍ശനവും അമിത്ഷാ ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്കുശേഷം നടക്കുന്ന പദയാത്രയിലും അദ്ദേഹം പങ്കെടുക്കും.