ഹാദിയക്കേസില്‍ എന്‍ഐഎ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവായിരുന്ന ഷെഫിന് ജഹാന് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ആര്.വി. രവീന്ദ്രന് പിന്മാറിയ സാഹചര്യത്തില്‍ എന്‍ഐഎ നടപടികള്‍ നീതിപൂര്വകമാകില്ലെന്നാണ് ഹര്‍ജിയിലെ വാദം. ഹാദിയ വീട്ടുതടങ്കലിലാണെന്നും നേരിട്ട് വിളിച്ചുവരുത്തി വിശദാംശങ്ങള്‍ ആരായണമെന്നും ഷെഫിന് ജഹാന് ആവശ്യപ്പെട്ടു. പോപ്പുലര്‍ഫണ്ട് പ്രവര്‍ത്തകനായ ഷെഫിന് ജഹാന്റേയും ഹാദിയയുടേയും വിവാഹം ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസില്‍ ഇതുവരെ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ എന്‍ഐഎ ഇന്ന് സുപ്രീംകോടതിയെ അറിയിച്ചേക്കും.
Advertisement