ദേശീയ പുരസ്കാരങ്ങൾ തിരിച്ചുനൽകുമെന്ന വാർത്ത തള്ളി നടന് പ്രകാശ് രാജ്. കഴിവിന് ലഭിച്ച അംഗീകാരങ്ങൾ തിരിച്ചുനൽകാൻ മാത്രം വിഡ്ഢിയല്ല താന്‍. ഗൗരി ലങ്കേഷിന്റ കൊലപാതകത്തിൽ ആഹ്ലാദിക്കുന്നവരെ പ്രധാനമന്ത്രി സമൂഹമാധ്യമങ്ങളിൽ പിന്തുടരുന്നതിലുള്ള അമർഷം പ്രകടിപ്പിക്കുകയാണ് ചെയ്തതെന്നും പ്രകാശ് രാജ്പറഞ്ഞു. നരേന്ദ്ര മോദി നല്ലനടനാണെന്നും ദേശീയ പുരസ്കാരം നേടിയ തനിക്ക് അഭിനയം കണ്ടാൽ മനസിലാകുമെന്നും പ്രകാശ് രാജ് കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ കർണാടക സംസ്ഥാന സമ്മേളനത്തിൽ പറഞ്ഞിരുന്നു.
Advertisement