ബിജെപി സംസ്ഥന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്ര കണ്ണൂര് പയ്യന്നൂരിൽനിന്ന് ഇന്ന് ആരംഭിക്കും. രാവിലെ പതിനൊന്നിന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായാണ് യാത്ര ഉദ്ഘാടനം ചെയ്യുന്നത്. ഉച്ചയ്ക്ക്ശേഷം ആരംഭിക്കുന്ന പദയാത്രയിലും അമിത് ഷാ പങ്കെടുക്കും. പയ്യന്നൂർ മുതൽ പിലാത്തറവരെയാണ് പദയാത്ര സംഘടിപ്പിച്ചിരിക്കുന്നത്. സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങളിലൂടെ നാല് ദിവസംകൊണ്ട് നാൽപത്തിയൊന്നര കിലോമീറ്റർ പദയാത്ര നടത്താനാണ് ബിജെപിയുടെ തീരുമാനം. വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ മണ്ഡലത്തിലൂടെ നടക്കുന്ന യാത്രയിലും അമിത് ഷാ പങ്കെടുക്കും. പതിനേഴാംതീയതി തിരുവനന്തപുരത്താണ് ജനരക്ഷായാത്ര അവസാനിക്കുന്നത്. അമിത് ഷായുടെ വരവിനോട് അനുബന്ധിച്ച് കണ്ണൂർ ജില്ലയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
Advertisement