ഹാദിയയ്ക്ക് സ്വയം ജീവിതം തിരഞ്ഞെടുക്കാമെന്ന് സുപ്രീംകോടതി നിരീക്ഷണം. 24 വയസുള്ള യുവതിയെ തടഞ്ഞുവയ്ക്കാന്‍ അച്ഛന് അവകാശമില്ലെന്നും വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടോയെന്ന് പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. എന്‍ഐഎ അന്വേഷണം ആവശ്യമോയെന്നും പരിശോധിക്കും. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ഹാദിയക്കേസില്‍ എന്‍ഐഎ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവായിരുന്ന ഷെഫിന് ജഹാന് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
Advertisement