കുറ്റപത്രം സമര്‍പ്പിക്കാന്‍ ഇനി കൂടുതലായി അന്വേഷിക്കാനില്ല എന്നു കോടതിയെ ബോധ്യപ്പെടുത്താനായതാണ് ദിലീപിന് ജാമ്യം ലഭിക്കാന്‍ സഹായിച്ചത്. സാഹചര്യത്തില്‍ മാറ്റമുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് അന്വേഷണം പ്രത്യേക ഘട്ടത്തില്‍ എത്തിയെന്നും കുറ്റപത്രം തയാറാക്കല്‍ അവസാന ഘട്ടത്തില്‍ എത്തിയെന്നും പ്രതിഭാഗം അഭിഭാഷകന് വ്യക്തമാക്കിയിരുന്നു. ഇത് അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. അതേ സമയം മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടു കിട്ടിയില്ലെന്നും പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിച്ചേക്കും എന്നുമുള്ള വാദമാണ് പ്രോസിക്യൂഷന് കോടതിയില്‍ മുന്നോട്ടു വച്ചിരുന്നത്. ഏതാനും സാക്ഷികളുടെ രഹസ്യമൊഴി കോടതിയില്‍ രേഖപ്പെടുത്താനുണ്ട് എന്നതൊഴിച്ചാല്‍ അന്വേഷണത്തില്‍ ഇനി കൂടുതലായി മുന്നോട്ടു പോകാനില്ല എന്നത് ദിലീപിന് ജാമ്യം ലഭിക്കുന്നതിന് സഹായകമായി.
Advertisement