സുപ്രീം കോടതി നിശ്ചയിച്ച മിനിമം വേതനം നൽകാൻ വൈകുന്നതിൽ പ്രതിഷേധിച്ച് നഴ്സുമാർ വീണ്ടും സമരത്തിനൊരുങ്ങുന്നു. വ്യാഴാഴ്ച തിരുവനന്തപുരം തൊഴിൽഭവന്റെ മുൻപിൽ ഇന്ത്യൻ നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഏകദിന ഉപവാസസമരമാണ് നടത്തുന്നത്. നഴ്സ് സമരം ഒത്തുതീർപ്പാക്കികൊണ്ട് സർക്കാർ സമിതിയെ നിശ്ചയിച്ചിരുന്നു. ഈ സമിതി ശുപാർശ ചെയ്ത മിനിമം വേതനം നഴ്സുമാരുടെ സംഘടനകൾ അംഗീകരിച്ചെങ്കിലും ചില തൊഴിലാളി സംഘടനകൾ എതിർപ്പ് അറിയിച്ചതാണ് പ്രതിസന്ധിക്ക് കാരണം. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ വ്യാഴാഴ്ചയാണ് മിനിമം വേജസ് കമ്മറ്റി യോഗം ചേരുന്നത്. തീരുമാനമുണ്ടായില്ലെങ്കിൽ ജോലി ബഹിഷ്കരിച്ച് വീണ്ടും സമരം ആരംഭിക്കാനാണ് നഴ്സുമാരുടെ തീരുമാനം.
Advertisement