അമേരിക്കയിലെ ലാസ് വേഗസില്‍ സംഗീത പരിപാടിക്കിടെയുണ്ടായ വെടിവയ്പ്പില്‍ 58 മരണം. നൂറിലധികം പേര്‍ക്ക് പരുക്കേറ്റു. വെടിയുതിര്‍ത്തയാളെ പൊലീസ് വെടിവച്ചുകൊന്നു. ലാസ് വേഗസിലെ മാന്‍ഡില്‍ ബേ ഹോട്ടലില്‍ നടന്ന ഓപണ്‍ എയര്‍ സംഗീത സദസിലേക്കാണ് കെട്ടിടത്തിന്റെ മുപ്പത്തി രണ്ടാം നിലയില്‍ നിന്ന് തോക്കുധാരിയായ 64 കാരന് വെടിയുതിര്‍ത്തത്. 58 പേര് മരിച്ചതിനു പുറമെ 500ലേറെ പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ 19 പേര് അതീവഗുരുതര നിലയിലാണ്. യന്ത്രതോക്കില്‍ നിന്ന് തുരുതുരെ വെടിയുതിര്‍ത്ത അക്രമിയെ പൊലീസ് വെടിവച്ചുകൊന്നു.
ഇയാള്‍ പ്രദേശവാസിയാണെന്നും ആക്രമണത്തിനു പ്രേരണ എന്താണെന്ന് അറിവായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. യുവാവ് ഒറ്റയ്ക്കാണെന്നാണ് പൊലീസ് പറയുന്നതെങ്കിലും കൂട്ടാളിയായ യുവതിക്കുവേണ്ടി തിരച്ചില്‍ നടക്കുന്നതായും വാര്‍ത്തകളുണ്ട്. ഭീകരാക്രമണം അല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
500ല്‍ അധികം പേരാണ് ജാസന്‍ അല്ഡീയന്റെ നേതൃത്വത്തില്‍ നടന്ന സംഗീത പരിപാടി ആസ്വദിക്കാന്‍ ഹോട്ടലില്‍ എത്തിയിരുന്നത്. വെടിവയ്പ് നടക്കുന്ന സമയത്ത് സ്റ്റേജിലുണ്ടായ അല്ഡിയന് പരുക്കേല്‍ക്കാതെ രക്ഷപെട്ടു. ആക്രമണത്തിന്റ ഭീതിയില്‍ ലാസ് വേഗസിലെ നിരവധി ഹോട്ടലുകള്‍ അടഞ്ഞു കിടക്കുകയാണ്.