പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിന്റെ രൂപരേഖ ചര്‍ച്ചചെയ്യാന്‍ സിപിഎം പൊളിറ്റ് ബ്യൂറോ ഇന്ന് ചേരും. കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കുന്നതിന്റെ പേരില്‍ പാര്‍ട്ടിക്കകത്ത് ഭിന്നത തുടരുകയാണ്. മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കാമെന്ന് പാര്‍ട്ടി ജനറല്‍സെക്രട്ടറി സീതാറാം യച്ചൂരിയും ബംഗാള്‍ ഘടകവും പറയുന്നു. നിലവിലെ അടവുനയത്തില്‍ മാറ്റംവേണമെന്നാണ് ഇവരുടെ നിലപാട്. കോണ്‍ഗ്രസ് സഖ്യം വേണ്ടെന്ന് കാരാട്ട് പക്ഷവും കേരളഘടവും വാദിക്കുന്നു. കരട് പ്രമേയത്തില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന് പിബി തീരുമാനിക്കും. തര്‍ക്കം തീര്‍ന്നില്ലെങ്കില്‍ ഈ മാസം 14 ന് ചേരുന്ന കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്യും.
Advertisement