സർക്കാർ സ്കൂളിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ബി.ജെ.പി നേതാവ് അറസ്റ്റില്‍. തിരുവനന്തപുരം വാമനപുരം സ്വദേശിയും ബി.ജെ.പി സംസ്ഥാന സമിതി മുൻ അംഗവുമായ ചിറ്റോത്ത് ശിവപ്രസാദാണ് അറസ്റ്റിലായത്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കിളിമാനൂർ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്നു ശിവപ്രസാദ്. വിവിധ ഹയർ സെക്കണ്ടറി സ്കൂളിൽ ക്ളർക്ക്, കംപ്യൂട്ടർ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലേക്ക് ജോലി വാഗ്ദാനം ചെയ്തും വ്യാജ നിയമന ഉത്തരവ് അച്ചടിച്ച് നൽകിയും പണം തട്ടിയെന്നതാണ് കേസ്. കോടതിയിൽ ഹാജരാക്കിയ ശിവപ്രസാദിന് ആറ്റിങ്ങൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.
Advertisement