നെടുമ്പാശേരിയില്‍നിന്ന് വെണ്ണലയിലെ ഡോണ്‍ബോസ്കോ കള്‍ച്ചറല്‍ സെന്ററിലെത്തിയ ഫാദര്‍ ടോം ഉഴുന്നാലിലിനെ റെക്ടര്‍ ജോയ്സണ്‍ മുളവരിയ്ക്കലിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് അദ്ദേഹം മോചനത്തിനായി പ്രാര്‍ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത എല്ലാവര്ക്കും നന്ദി പറഞ്ഞു.
തുടർന്ന് എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ എത്തിയ ഫാദര്‍ ടോം ഉഴുന്നാലിലിന് വലിയ സ്വീകരണമാണ് വിശ്വാസികള്‍ നല്‍കിയത്. ഞായറാഴ്ച കുര്ബനയ്ക്ക് ഇടയിലാണ് അദ്ദേഹം പള്ളിയിലെത്തിയത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കൃതജ്ഞതാപ്രാര്ഥനയും നടന്നു.