കേരള ക്രിക്കറ്റ് അസോസിയേഷൻറെ ഇടുക്കി ജില്ലാസെക്രട്ടറി സ്ഥാനത്തുനിന്ന് ടി.സി മാത്യു രാജിവച്ചു. 18വർഷമായി തുടരുന്ന പദവിയിൽനിന്നാണ് ടി.സി മാത്യു ഒഴിഞ്ഞത്. രാജിയുടെ ഔദ്യോഗികപ്രഖ്യാപനം ഉടനുണ്ടാകുമെന്ന് കെസിഎ സെക്രട്ടറി ജയേഷ് ജോർജ് മനോരമ ന്യൂസിനോട് പറഞ്ഞു. ലോധകമ്മിറ്റി നിർദേശം നടപ്പാക്കുന്നതിൻറെ ഭാഗമായാണ് രാജി എന്നാണ് കെസിഎയുടെ ഔദ്യോഗിക വിശദീകരണം. കെസിഎയിൽ ഈ മാസം അവസാനത്തോടെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജി. എന്നാൽ, കഴിഞ്ഞ ജനുവരിമുതൽ കെസിഎയുടെ യോഗങ്ങളിൽ ടി.സി മാത്യു പങ്കെടുത്തിരുന്നില്ലെന്നും സൂചനയുണ്ട്.
Advertisement