ഫാദര്‍ ടോം ഉഴുന്നാലിലിനെ സ്വീകരിക്കാന്‍ മന്ത്രിമാര്‍ എത്താത്തതില്‍ അനൗചിത്യമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും ചെന്നിത്തല പറഞ്ഞു. ഇന്നു രാവിലെ നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ ഉഴുന്നാലിലിനെ സ്വീകരിക്കാൻ മന്ത്രിമാരും എത്തിയിരുന്നില്ല.
ബെംഗ്ലൂരുവിൽ നിന്ന് നെടുമ്പാശേരിയിലെത്തിയ അദ്ദേഹത്തിന് വിമാനത്താവളത്തിൽ സ്വീകരണം നൽകി. തുടർന്ന് ഫാദർ ടോം വെണ്ണല ഡോൺ ബോസ്കോയിലേക്ക് പോകും. പിന്നീട് കൊച്ചി സെന്റ് മേരീസ് ബസലിക്കയിൽ എത്തി പ്രത്യേക പ്രാർഥന നടത്തും. ഇതിന് ശേഷം വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെ സന്ദർശിക്കും. ഉച്ചയോടെ ഫാദർ ടോം കോട്ടയത്തേക്ക് പോകും