കാസർകോട് പെരിയയിലെ കാനറ ബാങ്കിന്റെ എ.ടി.എമ്മിൽ കവർച്ച ശ്രമം. ബാങ്ക് ശാഖയോട് ചേർന്നുള്ള എ.ടി.എമ്മാണ് മോഷ്ടാക്കൾ തകർത്തത്. പണം നഷ്ടപ്പെട്ടോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല. മുഖംമൂടിയണിഞ്ഞ രണ്ടു പേരാണ് കവർച്ച ശ്രമത്തിന് പിന്നിലെന്ന് സി.സി ടിവി ക്യാമറ ദൃശ്യങ്ങളിൽ വ്യക്തമായി.
എ.ടി.എമ്മിന്റെ ഭാഗമായ കാഷ് ബോക്സ് തുറക്കാൻ മോഷ്ടാക്കൾക്ക് സാധിച്ചിട്ടില്ലെന്നാണ് നിഗമനം. ബംഗ്ളൂരുവിൽ നിന്ന് സാങ്കേതിക വിദഗ്ദ്ധർ എത്തി ബോക്സ് തുറന്നാൽ മാത്രമെ പണം നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാനാകു. പൊലീസും ,വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തുകയാണ്.