ചാലക്കുടി പരിയാരത്ത് റിയല്‍ എസ്റ്റേറ്റ് ബ്രോക്കറെ കൊലപ്പെടുത്തിയ കേസ് പ്രത്യേക സംഘം അന്വേഷിക്കും. ചാലക്കുടി ഡിവൈഎസ്പി ഷംസുദീന്റെ നേതൃത്വത്തിലുള്ള എസ്ഐടിയില്‍ ഫൊറന്‍സിക് വിദഗ്ധരേയും ഉള്‍പ്പെടുത്തി. അറസ്റ്റിലായ നാലുപേര്‍ക്ക് പുറമേ രണ്ടുപ്രതികളെക്കൂടി പിടികിട്ടാനുണ്ടെന്ന് തൃശൂര്‍ റൂറല്‍ എസ്പി യതീഷ് ചന്ദ്ര അറിയിച്ചു. റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിനെ തട്ടിക്കൊണ്ടുപോയശേഷം ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. റിയല്‍ എസ്റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നും റൂറല്‍ എസ്പി പറഞ്ഞു. കൊച്ചിയിലെ പ്രമുഖ അഭിഭാഷകന് സി.പി.ഉദയഭാനുവിനെതിരെയുള്ള പരാതി അന്വേഷിച്ചുവരികയാണ്. തെളിവുകള്‍ ശേഖരിച്ചശേഷമേ ആരെല്ലാം കേസിലുള്‍പ്പെടും എന്ന് പറയാനാകൂ എന്നും യതീഷ് ചന്ദ്ര പറഞ്ഞു.
Advertisement