ചിന്നസ്വാമി ഏകദിനത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു. പരമ്പര സ്വന്തമാക്കിക്കഴിഞ്ഞ ഇന്ത്യ കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീസ് ബുംറ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. ഉമേഷ് യാദവും, മുഹമ്മദ് ഷാമിയും അക്സര്‍ പട്ടേലും പകരം ടീമിലിടം പിടിച്ചു. മാക്സ്വെല്ലിന് പകരം മാത്യുവെയ്ഡിനെ ഓസിസ് ഉള്‍പ്പെടുത്തി. തുടര്‍ച്ചയായ പത്താം ഏകദിന വിജയമെന്ന റെക്കോര്‍ഡ് ലക്ഷ്യമിട്ടാണ് ഇന്ത്യ ഓസ്ട്രേലിയയെ നേരിടുന്നത്. ധോണിയുടെ ടീം സ്വന്തമാക്കിയ 9 വിജയങ്ങളെന്ന റെക്കോര്‍ഡിനൊപ്പമാണിപ്പോള്‍ കോഹ്ലിപ്പട. മല്‍സരത്തിന് മഴ ഭീഷണിയുമുണ്ട്.
Advertisement