കുണ്ടറ അലിൻഡിന്റെ കോടിക്കണക്കിന് വിലയുള്ള ഭൂമി മറിച്ചുവില്‍ക്കാൻ സർക്കാർ ഒത്താശ ചെയ്യുകയാണെന്ന് കെ.പി.സി.സി പ്രസിഡൻ് എം.എം.ഹസൻ. കോടിക്കണക്കിന് നഷ്ടം വരുത്തി കമ്പനി പൂട്ടിയ സൊമാനിക്ക് തന്നെ കമ്പനി തുറക്കാൻ അനുമതി നൽകിയത് അഴിമതിയാണെന്ന് ഹസൻ ആരോപിച്ചു. അലിൻഡിന്റെ ഭൂമി മറിച്ചു വില്‍ക്കാനുള്ള സർക്കാർ സഹായത്തെപ്പറ്റിയുള്ള മനോരമ ന്യൂസ് ടോപ് റിപ്പോർട്ടർ പരമ്പരയെ തുടർന്ന് കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഹസൻ. കോൺഗ്രസിന്റേത് സമര പ്രഖ്യാപനമാണെന്നും സൊമാനിയേ സഹായിക്കാനാണ് ഭാവമെങ്കിൽ സമരം ശക്തമാക്കുമെന്നും ഹസൻ പറഞ്ഞു.
Advertisement