വള്ളത്തോൾ സാഹിത്യ സമിതിയുടെ ഈ വർഷത്തെ വള്ളത്തോൾ സാഹിത്യ പുരസ്കാരം കവിയും ഗാനരചയിതാവുമായ പ്രഭാവർമയ്ക്ക്. ഒരുലക്ഷത്തി പതിനൊന്നായിരത്തി ഒരുനൂറ്റിയൊന്ന് രൂപയും കീർത്തിഫലകവുമാണ് പുരസ്കാരം. വള്ളത്തോളിന്റെ ജന്മദിനമായ ഒക്ടോബർ 16 ന് വൈകുന്നേരം തിരുവനന്തപുരത്ത് തീർഥപാദമണ്ഡപത്തിൽ പുരസ്കാരം സമ്മാനിക്കും. മുൻ ചീഫ് സെക്രട്ടറി ആർ. രാമചന്ദ്രൻ നായർ അധ്യക്ഷനായ സമിതിയാണ് പുരസ്കാരം നിർണയിച്ചത്.
Advertisement