കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങളിൽ സി.പി.എമ്മിനെതിരെ ശക്തമായി ആഞ്ഞടിച്ച് ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തിൽ പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ. അക്രമങ്ങളിലൂടെ ബിജെപിയെ ഇല്ലാതാക്കാനാണ് സി പി എമ്മിന്റെ ശ്രമമെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. രാജ്യം സാമ്പത്തിക മാന്ദ്യം നേരിടുന്നതിനിടെ ചേരുന്ന ദേശീയ നിർവാഹക സമിതി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകീട്ട് നടത്തുന്ന പ്രസംഗത്തിൽ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് പരാമർശിക്കും. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ്, ഗുജറാത്തും കർണാടകയുമടക്കം വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾ എന്നിവ പ്രധാന വിഷയങ്ങളാണ്. ബി ഡി ജെ എസുമായുള്ള തർക്കം, എൻ ഡി എ വിപുലീകരണം എന്നിവ ബി ജെ പി ദേശീയ അധ്യക്ഷൻ അമിത് ഷാ കേരളത്തിലെ നേതാക്കളുമായി ചർച്ച ചെയ്യും.
Advertisement