കലൂര്‍ മുതല്‍ മഹാരാജാസ് കോളജ് മൈതാനം വരെയുളള മെട്രോ പാതയില്‍ ഇന്ന് കേന്ദ്ര മെട്രോ റയില്‍ സുരക്ഷാ കമ്മിഷണര്‍ പരിശോധന നടത്തും. സുരക്ഷ കമ്മിഷണറുടെ അന്തിമ അനുമതി ലഭിച്ചാല്‍ മാത്രമേ മെട്രോ സര്‍വീസ് തുടങ്ങാനാവൂ. ട്രെയിനോടുന്ന പാളത്തിന്റെയും,സിഗ്നല്‍ സംവിധാനങ്ങളുടെയും കാര്യക്ഷമതയും സ്റ്റേഷനുകളില്‍ ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളുടെ ഗുണനിലവാരവും വൃത്തിയും പരിശോധിക്കും. റയില്‍ സേഫ്റ്റി കമ്മിഷണര്‍ കെ.എ.മനോഹരന്റെ നേതൃത്വത്തില്‍ എത്തുന്ന നാലംഗ സംഘമാണ് സുരക്ഷാ പരിശോധനകള്‍ നടത്തുന്നത്. അടുത്തമാസം മൂന്നാം തീയതിയാണ് കലൂര്‍ മുതല്‍ മഹാരാജാസ് കോളജ് മൈതാനം വരെയുളള പാതയില്‍ മെട്രോ സര്‍വീസ് തുടങ്ങുന്നത്.
Advertisement