മന്ത്രി തോമസ് ചാണ്ടിയുടെ റിസോര്‍ട്ടുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാതായതിലെ നടപടിയെച്ചൊല്ലി ആലപ്പുഴ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. ഇടതുയൂണിയനിലെ നാല് അംഗങ്ങളെ സസ്പെന്‍ഡ് ചെയ്തതിലാണ് പ്രതിഷേധം. റിസോര്‍ട്ടിന്റെ നികുതി പുനര്‍നിശ്ചയിക്കുന്നതിനായി ആലപ്പുഴ നഗരസഭാ ഉദ്യോഗസ്ഥര്‍ ഇന്ന് പരിശോധന നടത്തും. അതേസമയം ലേക്ക് പാലസ് റിസോര്‍ട്ടിന്റെ ബോട്ടു ജെട്ടിയിലുള്ള ഓഫിസിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. തോമസ് ചാണ്ടി കയ്യേറിയെന്ന് ആരോപണമുള്ള മാര്‍ത്താണ്ഡം കായല്‍ കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന് സന്ദര്‍ശിച്ചു.
Advertisement