E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:37 AM IST

Facebook
Twitter
Google Plus
Youtube

അണ്ടര്‍ സെവന്‍റീന്‍ ഫുട്ബോള്‍ ലോകകപ്പിനായി കലൂര്‍ സ്റ്റേഡിയം ഇന്ന് ഫിഫയ്ക്കു കൈമാറും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അണ്ടര്‍ 17 ലോകകപ്പിനായി കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം ഇന്നു ഫിഫയ്ക്കു കൈമാറും. സ്റ്റേഡിയത്തിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ഡിജിപിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. കൊച്ചിയിലെത്തിച്ച ലോകകപ്പ് ട്രോഫി കാണാന്‍ ഇന്നുകൂടി ജനങ്ങള്‍ക്ക് അവസരമുണ്ടാകും. ലോകകപ്പ് തുടങ്ങാന്‍ പതിനൊന്നു ദിവസം ശേഷിക്കെയാണ് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം ഫിഫയ്ക്ക് കൈമാറുന്നത്. 

സൗന്ദര്യവല്‍ക്കരണ ജോലികള്‍ ബാക്കിയുണ്ടെങ്കിലും ഫിഫ നിര്‍ദേശിച്ച നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയെന്നാണ് സ്റ്റേഡിയം ഉടമകളായ ജിസിഡിഎയുടെ നിലപാട്. സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യാപാര സ്ഥാപനങ്ങളും ഇന്നുമുതല്‍ അടച്ചിടും. ഫിഫയുടെ നിര്‍ദേശപ്രകാരമുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് സ്റ്റേഡിയത്തില്‍ പൊലീസ് ഒരുക്കുക. മത്സര ദിവസങ്ങളില്‍ ടിക്കറ്റ് എടുത്തവര്‍ക്ക് മാത്രമായിരിക്കും സ്റ്റേഡിയം പരിസരത്തേക്ക് പ്രവേശനം. കൊച്ചിയില്‍ പര്യടനം തുടരുന്ന ലോകകപ്പ് ട്രോഫി നേരില്‍ കാണാന്‍ ഇന്നുകൂടി ഫുട്ബോള്‍ പ്രേമികള്‍ക്ക് അവസരം ലഭിക്കും. 

ഇടപ്പള്ളി ലുലുമാളില്‍ രാവിലെ പത്തുമുതല്‍ വൈകിട്ട് 3.30വരെ ട്രോഫി കാണാന്‍ അവസരമുണ്ടാകും. വെള്ളിയാഴ്ച കൊച്ചിയിലെത്തിച്ച ലോകകപ്പ് ട്രോഫിക്ക് ഉജ്വല വരവേല്‍പാണ് ഫുട്ബോള്‍ ആരാധകര്‍ നല്‍കിയത്. ചരിത്രമുറങ്ങുന്ന ഫോര്‍ട്ട്കൊച്ചിയിലെ വാസ്കോ ഡി ഗാമ സ്ക്വയറില്‍ ഞായറാഴ്ച പ്രദര്‍ശനത്തിനെത്തിച്ച ട്രോഫി കാണാന്‍ നൂറുകണക്കിനുപേരാണ് എത്തിയത്.