ഷാർജ ഭരണധികാരി ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയെ കാലിക്കറ്റ് സർവകലാശാല ഡി ലിറ്റ് നൽകി ആദരിക്കുന്ന ചടങ്ങിലേക്ക് പി.കെ. കുഞ്ഞാലിക്കുട്ടി എം.പിക്ക് ക്ഷണമില്ല. സ്ഥലം എം.എൽ.എ. പി. അബ്ദുൽ ഹമീദിനേയും അതിഥികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കി. സർവകലാശാലയുമായി ബന്ധപ്പെട്ട് വലിയ ചടങ്ങുകൾ നടക്കുമ്പോൾ എം.പിയേയും എം.എൽ.എയും അറിയിക്കാനുളള മര്യാദ പോലും കാട്ടിയില്ലെന്ന വാദവുണ്ട്. എന്നാല്‍ വിഷയം വിവാദമാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി മനോരമ ന്യൂസിനോട് പറഞ്ഞു.
Advertisement