മന്ത്രി തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ടിന്റെ നികുതി പുനര്‍നിശ്ചയിക്കുന്നതിനായി ആലപ്പുഴ നഗരസഭാ ഉദ്യോഗസ്ഥര്‍ ഇന്ന് പരിശോധന ആരംഭിക്കും. വര്‍ഷങ്ങളായി നല്കി വന്ന നികുതി ഇളവ്, ആരോപണങ്ങളെത്തുടര്‍ന്ന് നഗരസഭാ കൗണ്‍സില്‍ റദ്ദാക്കിയിരുന്നു. അതേസമയം നഗരസഭാ കൗണ്‍സില്‍ യോഗം ഇന്ന് വീണ്ടും ചേരുന്നുണ്ട്. ഫയല്‍ കാണാതായ സംഭവത്തില്‍ ഇടതുയൂണിയനിലെ നാല് അംഗങ്ങളെ സസ്പെന്‍ഡ് ചെയ്തതിലുള്ള പ്രതിഷേധം എല്‍ഡിഎഫ് ഉന്നയിക്കും. യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ ലേക്ക് പാലസ് റിസോര്‍ട്ടിന്റെ ബോട്ടുജെട്ടിയിലുളള ഓഫിസിലേക്ക് കൊടികുത്തല്‍ സമരവും ഇന്ന് നടക്കും.
Advertisement